---
title: "ഹജ്ജിനിടെ യുവതി കുഞ്ഞിന് ജന്മം നൽകി "
english_title: "Woman gives birth to baby during Hajj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295055/Woman gives birth to baby during Hajj"
published_at: "2025-06-08T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68456a9a62d18_Screenshot_20250608_161821_Google.jpg"
keywords: []
---

# ഹജ്ജിനിടെ യുവതി കുഞ്ഞിന് ജന്മം നൽകി 

> **Lead Summary:** ഹജ്ജ് കർമ്മത്തിനിടെ ആഫ്രിക്കൻ യുവതിക്ക് കുഞ്ഞു പിറന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോ റിപ്പബ്ലിക്കിൽ നിന്നുള്ള മുപ്പതുകാരിയായ അവാ സെബ്ഗോ ആണ് കുഞ്ഞിന് ജന്മം നൽകിയത്. ഹജിലെ ഏറ്റവും വലിയ ആരാധന കർമ്മമായ അറഫ സംഗമത്തിനിടെയാണ് കുഞ്ഞു പിറന്നത്.

## Article Content

ഹജ്ജ് കർമ്മത്തിനിടെ ആഫ്രിക്കൻ യുവതിക്ക് കുഞ്ഞു പിറന്നു. പശ്ചിമാഫ്രിക്കൻ രാജ്യമായ ടോഗോ റിപ്പബ്ലിക്കിൽ നിന്നുള്ള മുപ്പതുകാരിയായ അവാ സെബ്ഗോ ആണ് കുഞ്ഞിന് ജന്മം നൽകിയത്. ഹജിലെ ഏറ്റവും വലിയ ആരാധന കർമ്മമായ അറഫ സംഗമത്തിനിടെയാണ് കുഞ്ഞു പിറന്നത്.

ഹജിനെത്തുമ്പോൾ ഏഴുമാസം ഗർഭിണിയായിരുന്നു അവാ സെബ്ഗോ. ക്യാംപിൽ സൗദി അധികൃതർ വിപുലമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അറഫ ദിനത്തിൽ അറഫയിൽ തന്നെ പ്രസവം നടന്നതിന്റെ ഓർമയ്ക്കായി കുഞ്ഞിന് അറഫ എന്ന് പേരിട്ടു.

അറഫയിലെ 806 -ാം നമ്പർ ഫീൽഡ് സർവീസ് സെന്ററിനു കീഴിലെ തീർഥാടകരുടെ ക്യാംപിനകത്താണ് യുവതിയുടെ പ്രസവം നടന്നത്.

കുഞ്ഞിനെയും അമ്മയെയും പിന്നീട് മക്കയിലെ ജബൽ അൽറഹ്മ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതിഗതികൾ ഉറപ്പാക്കിയ ശേഷം തീർഥാടകയെ ഹജ് പൂർത്തിയാക്കാൻ ക്യാംപിലേക്കു തന്നെ തിരിച്ചയച്ചു. ഹജിലെ ബാക്കി കർമങ്ങൾ ഇവർ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295055/Woman gives birth to baby during Hajj)